സ്പര്‍ശം

ഇത് ചില്ലുകള്‍.
എത്ര മറച്ചു പിടിച്ചാലും
മറുപുറം കാണിച്ചുതരാന്‍ കഴിയുന്ന ചില്ലുകള്‍.
വളരെ വേഗം പൊട്ടിപ്പോകുന്ന ചില്ലുകള്‍.
വല്ലാതെ അമര്‍ത്തി എഴുതല്ലേ!

2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

ആഗോളവല്‍ക്കരണം

എനിക്കൊരു കത്തു വന്നു:
വിശേഷമൊന്നുമില്ലല്ലോ?   
നാട്ടില്‍ മഴയൊക്കെയില്ലേ ?

'മഴ നന്നായിപ്പെയ്തു .
മറ്റു വിശേഷങ്ങളൊന്നുമില്ല.'

പിന്നെ എനിക്ക് വന്നത്‌
ഒരു കല്‍പ്പനയാണ്:
മഴ നന്നായി പെയ്തില്ലേ ?
ആയിരം വെള്ളി നാണയം
ഞങ്ങളുടെ ബാങ്കില്‍ 
ഉടന്‍ അടക്കണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ