അവള്‍
അങ്ങിനെയാണ്.
എന്‍റെ
വനഭംഗികളില്‍
ആലിപ്പഴത്തിന്റെ
ഊഷ്മളതയോടെ
വര്ഷിച്ചിരങ്ങും.
എന്‍റെ
അപൂര്‍ണതയുടെ
വിഭ്രാന്തിയില്‍
വള്ളിമുല്ലകള്‍
തരിച്ചു നില്‍ക്കും
അവള്‍
പെയ്തു കൊണ്ടേയിരിക്കും
എന്‍റെ
ആകാശത്തിന്‍റെ ചെവികളില്‍
ഞാന്‍
മന്ദ്രഗീതങ്ങള്‍ പാടും:
"എന്‍റെ താഴ്വരകളിലേക്ക്
"എന്‍റെ താഴ്വരകളിലേക്ക്
നീ
ആവോളം പെയ്തിറങ്ങുക.
ആവോളം പെയ്തിറങ്ങുക.
നമുക്ക്
ഉണ്മകളുടെ ഒടുങ്ങാത്ത
ശാന്തഗര്‍ത്തങ്ങളിലേക്ക്
ഒഴുകിപ്പതിക്കാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ