സ്പര്‍ശം

ഇത് ചില്ലുകള്‍.
എത്ര മറച്ചു പിടിച്ചാലും
മറുപുറം കാണിച്ചുതരാന്‍ കഴിയുന്ന ചില്ലുകള്‍.
വളരെ വേഗം പൊട്ടിപ്പോകുന്ന ചില്ലുകള്‍.
വല്ലാതെ അമര്‍ത്തി എഴുതല്ലേ!

2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

ശവസംസ്കാരപ്രസംഗം

ഒരിക്കല്‍ 
ഒരു നായ 
ഒരു വന്‍മതിലില്‍
മൂത്രമൊഴിക്കുകയായിരുന്നു.
മതിലിടിഞ്ഞു വീണു
നായ മരിച്ചു.
പാവം നായ!
ചടങ്ങുകള്‍ ഒക്കെക്കഴിഞ്ഞു.
തീജ്വാലകള്‍ ഉയര്‍ന്നു പൊങ്ങവേ 
എല്ലാവരും വട്ടമിട്ടിരുന്നു 
ഉച്ചത്തിലാക്രോശിച്ചു:
"നമുക്കൊരരക്കാല്‍ പിന്തുണ നല്‍കാം,
സദാചാരം
കാത്തുസൂക്ഷിക്കാം."

1 അഭിപ്രായം:

  1. "എല്ലാം അറിഞ്ഞു കൊണ്ട് ഉണ്ടക്കു അട വച്ച്" രക്തസാക്ഷി ആയവനു നമ്മള്‍ നല്‍കുന്ന അകമഴിഞ്ഞ പിന്തുണ അത്ഭുതാവഹം തന്നെ !!

    മറുപടിഇല്ലാതാക്കൂ